About Snehakeralam
സ്നേഹ കേരളം: പ്രവാസത്തിന്റെ കരുതൽ
കേരളമെന്ന സംസ്ഥാനം രൂപപ്പെടുന്നതിന് മുന്നേ ഈ ഭൂപ്രദേശം ചരിത്രത്തിൽ മനുഷ്യരുടെ സൗഹാർദ സംസ്കൃതിയുടെ ഈറ്റില്ലമായി അറിയപ്പെട്ടിട്ടുണ്ട്. മനുഷ്യ ചരിത്രത്തിന്റെ ആദ്യ പിതാവ് ആദം ശ്രീലങ്കയിലെ ആദം മലയിൽ നിന്ന് കേരളം വഴി മെഡിറ്ററേനിയൻ തീരത്തേക്ക് പുറപ്പെട്ടു ഹിജാസിലെ മക്കയിലെ അറഫാ മൈതാനത്തു വച്ചു പ്രിയതമയായ ഹവ്വ അഥവാ ഈവിനെ കണ്ടുമുട്ടി എന്നതാണ് വാമൊഴി ചരിത്രം. അഥവാ ആദിമ മനുഷ്യൻ തന്നെ കേരളത്തിലൂടെ സഞ്ചരിച്ചു. അറബിക്കടലിന്റെ വാതായനം വഴി ലോകത്തിലേക്ക് ഇന്ത്യയെന്ന മഹാത്ഭുതത്തെയും സംസ്കൃതിയെയും കടൽ കടത്തുകയും സംസ്കാരങ്ങളുടെ വിനിമയ ഭൂമികയായി നിലകൊള്ളുകയും ചെയ്തു, കേരളം.